കഴക്കൂട്ടം: തൃപ്പാദപുരം ക്ഷേത്രത്തിനടുത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ എറണാകുളം എടവനക്കാട്, ഞാറക്കൽ, ചാത്തൻതറ വീട്ടിൽ കൈലാസൻ (51), എടവനക്കാട്, കട്ടിങ്ങൽ പോണത്ത് വീട്ടിൽ സുനി എന്ന ചങ്കിടി സുനി (49) എന്നിവർ അറസ്റ്റിലായി. 2019 ജനുവരിയിൽ തൃപ്പാദപുരം ക്ഷേത്രത്തിന് സമീപത്തെ കീർത്തി നിവാസിൽ രാഘവന്റെ വീട്ടിൽ രാത്രി കതകു പൊളിച്ചു സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി കടന്നു കളയുകയായിരുന്നു. കഴക്കൂട്ടം എ.സി.പി അനിൽകുമാറിന്റെ നിർദ്ദേശ പ്രകാരം കഴക്കൂട്ടം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.എസ് പ്രവീണിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം സ്റ്റേഷൻ എസ്.ഐമാരായ സുരേഷ് ബാബു, വിജയകുമാർ, സി.പി.ഒമാരായ സജാദ് ഖാൻ, അരുൺ എസ്.നായർ, അൻസിൽ എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.