കിളിമാനൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മഞ്ചാടികൂടാരം സാമൂഹ്യ ഗണിത പാഠശാലയ്ക്ക് പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പാഠ്യപദ്ധതി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. മഞ്ചാടിക്കൂടാരം സാമൂഹ്യപാഠശാല സെന്റർ അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ കോ ഓർഡിനേറ്റർ അശോകൻ, അനിമേറ്റർ എ.ബി. അഖിൽ എന്നിവർ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി. ബാബുക്കുട്ടൻ, എസ്. യഹിയ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ധരളിക, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.എസ്. അജിതകുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ.കെ.എസ്. ഷിബു, ഇന്ദിരടീച്ചർ, ജി.എൽ. അജീഷ്, താഹിറാ ബീവി തുടങ്ങിയവർ സംസാരിച്ചു. ഗണിതപഠനം അനായസവും അസ്വാദ്യകരമാക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. തട്ടത്തുമല പഴയ ബഡ്സ് സ്കൂൾ കെട്ടിടത്തിലാണ് ഗണിത പാഠശാല പ്രവർത്തിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഏക സെന്ററാണിത്. ഓരോ ജില്ലയിലും ഒരു സെന്റർ എന്ന നിലയിലാണ് വിദ്യാഭ്യസവകുപ്പ് സാമൂഹ്യഗണിത പാഠശാല ആരംഭിക്കുന്നത്.