laleshan

കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2020-21ൽ ഉൾപ്പെടുത്തിയ തട്ടത്തുമല ലക്ഷം വീട് നവീകരണം പദ്ധതി അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി അദ്ധ്യക്ഷയായിരുന്നു. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായിട്ടാണ് "ന്യൂലൈഫ് " എന്ന പേരിൽ ലക്ഷം വീട് നവീകരണം നടപ്പിലാക്കുന്നത്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി. ബാബുക്കുട്ടൻ, എസ്. യഹിയ, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ധരളിക, ഗ്രാമപഞ്ചായത്തംഗം കെ.എസ്.ഷിബു എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ജി.എൽ.അജീഷ് സ്വാഗതവും, സി.ഡി.എസ് അംഗം സുമംഗലാദേവി നന്ദിയും പറഞ്ഞു. ആദ്യ ഗഡുവിന്റെ അനുമതിപത്രം 20 ഗുണഭോക്താക്കൾക്ക് എം.എൽ.എ നൽകിയാണ്പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. 40 ലക്ഷം രൂപയാണ് നവീകരണത്തിനായി ആദ്യഘട്ടത്തിൽ വകയിരുത്തിയത്. 2 ലക്ഷം രൂപയാണ് ഒരു വീടിന്റെ നവീകരണത്തിനായി നൽകുന്നത്.