lekshmi-bomb

സുശാന്ത് സിംഗ് രാജ് പുത്തിന്റെ അവസാന ചിത്രമായ ' ദിൽ ബേചാരെ ' , സഞ്ജയ് ദത്തിന്റെ ' സഡക് 2 ' എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാർ - രാഘവാ ലോറൻസ് ചിത്രമായ ' ലക്ഷ്‍മി ബോംബും ' ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യുന്നു. ദീപാവലി റിലീസായി നവംബർ 9ന് ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിൽ എത്തും. ഇതോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട മോഷൻ പോസ്റ്റർ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിൽ രാഘവാ ലോറൻസ് നായകനും സംവിധായകനുമായി വൻവിജയം നേടിയ 'കാഞ്ചന' യുടെ ഹിന്ദി റീമേക്കാണ് 'ലക്ഷ്മി ബോംബ് '. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത്. കിയാരാ അദ്വാനിയാണ് നായിക. തുഷാർ കപൂർ, മുസ്‌ഖാൻ ഖുബ്‌ചന്ദാനി എന്നിവരാണ് ഹൊറർ ത്രില്ലറായ ലക്ഷ്മിബോംബിലെ മറ്റ് അഭിനേതാക്കൾ.