azhoorlife
അഴൂർ ഗ്രാമ പഞ്ചായത്തിൽ സംസ്‌ഥാന സർക്കാർ നിർമ്മിക്കുന്ന ലൈഫ് ഭവന സമുച്ചയ പദ്ധതിയുടെ അവലോകന യോഗം ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി ഉദ്‌ഘാടനം ചെയ്യുന്നു

മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്തിൽ 6 കോടി 72ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ നിർമ്മാണോദ്‌ഘാടനം 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

അഴൂർ ഗ്രാമ പഞ്ചായത്തിലെ ഗാന്ധി സ്മാരകത്തിൽ കണ്ടെത്തിയ സ്‌ഥലത്ത് 44 കുടുംബങ്ങൾക്കായാണ് ഭവനസമുച്ചയം നിർമ്മിക്കുന്നത്. നിർമ്മാണോദ്‌ഘാടന യോഗം വിജയിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ഉദ്യോഗസ്ഥ-ജനപ്രതിനിധികളുടെ അവലോകന യോഗം ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.