fff

നെയ്യാറ്റിൻകര: ടൗണിൽ ശുദ്ധജല വിതരണമില്ല, നാട്ടുകാർ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. ആലുമ്മൂട് ജംഗ്ഷനിൽ നിന്നും നാട്ടുകാർ ജാഥയായി എത്തിയാണ് ഓഫീസ് ഉപരോധിച്ചത്. കഴിഞ്ഞ ഒന്നര മാസക്കാലമായി ടൗണിലെ ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം നിലച്ചിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളിൽ നൂൽക്കനത്തിനാണ് ജലം പൈപ്പിലൂടെ എത്തുന്നത്. നാട്ടുകാർ നിരന്തരം വാട്ടർ അതോറിട്ടി ഓഫീസിലെത്തി പരാതിപ്പെട്ടിട്ടും ഫലമില്ലാതായി. കാളിപ്പാറ ശുദ്ധജല വിതരണത്തിലെ പൈപ്പ് ലൈൻ അടിക്കടി പൊട്ടുന്നതാണ് ജല വിതരണം തടസപ്പെടാനും പ്രഷർ കുറയാനും കാരണം.

നെയ്യാറ്റിൻകര താലൂക്ക് റസി‌ഡ‌ന്റ്സ് അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ സമരം ഉദ്ഘാടനം ചെയ്തു. ആലുമ്മൂട് ഈഴക്കുളം റസി‌ഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മഞ്ചത്തല സുരേഷ്, തിരുമംഗലം സന്തോഷ്, വാർഡ് മെമ്പർ ഉഷാകുമാരി, കാപ്പിറ്റൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.