മുടപുരം:സി.പി.ഐ അഖിലേന്ത്യാ വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കിഴുവിലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പുളിമൂട് ജംഗ്‌ഷനിൽ സംഘടിപ്പിച്ച ധർണ ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷാ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കവിതാ സന്തോഷ്, ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മനേഷ് കൂന്തള്ളൂർ, റീനാ തുടങ്ങിയവർ സംസാരിച്ചു. കുന്നിക്കടയിൽ സംഘടിപ്പിച്ച ധർണ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. ദീപു അദ്ധ്യക്ഷനായി,ചെറുവള്ളിമുക്കിൽ സംഘടിപ്പിച്ച ധർണ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു,കാട്ടുമുറാക്കൽ ജംഗ്ഷനിലെ പ്രതിഷേധം എ.ഐ.വൈ.എ.എഫ് നേതാവ് മുഹമ്മദ് ഷാജു ഉദ്‌ഘാടനം ചെയ്തു,തോട്ടവാരം പടനിലത്ത് നടന്ന പ്രതിഷേധം ലോക്കൽ കമ്മിറ്റി അംഗം ജ്യോതികുമാർ ഉദ്‌ഘാടനം ചെയ്തു, അണ്ടൂർ ജംഗ്‌ഷനിൽ എ.ഐ.എസ്.എഫ് ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി അമജേഷ് ഉദ്‌ഘാടനം ചെയ്തു,എൻ.എസ് ബ്ലോക്ക് ജംഗ്‌ഷനിൽ എ.ഐ.ടി.യു.സി നേതാവ് ഇ.നൗഷാദ് ഉദ്‌ഘാടനം ചെയ്തു,ബ്രാഞ്ച് സെക്രട്ടറി ജഹാംഗീർ അദ്ധ്യക്ഷത വഹിച്ചു,മുടപുരത്ത് ലോക്കൽ കമ്മിറ്റി അംഗം നിസാം ഉദ്‌ഘാടനം ചെയ്തു. ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ചുമടുതാങ്ങിയിൽ മഹിളാ സംഘം ലോക്കൽ സെക്രട്ടറി രജിത ഉദ്‌ഘാടനം ചെയ്തു ഷീബ അധ്യക്ഷ വഹിച്ചു. കാട്ടുംപുറം സൊസൈറ്റിമുക്കിൽ ശൈലകുമാർ ഉദ്‌ഘാടനം ചെയ്തു, പടനിലം സുജിത് അദ്ധ്യക്ഷനായി.