office-kettida-samuchayam
ഇന്ന് ഉദ്ഘാടനം നടക്കുന്ന നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട സമുച്ചയം

കല്ലമ്പലം: നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അഡ്വ. അടൂർ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ നിസാർ, ഗ്രാമപഞ്ചായത്തംഗം ബി.കെ. പ്രസാദ്, സി.പി.എം നാവായിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ ഉണ്ണിത്താൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ നായർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ, ആർ.എസ്.പി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പുലിയൂർ ചന്ദ്രൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുല്ലനല്ലൂർ രാജീവ്, എ.കെ.ഡി.ഡബ്ല്യൂ ആൻഡ് എസ്.എ നാവായിക്കുളം യൂണിറ്റ് പ്രതിനിധി ആർ.മണികണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുക്കും. രജിസ്ട്രേഷൻ ജോയിന്റ് ഇൻസ്പെക്ടർ ജനറൽ പി.കെ. സാജൻ കുമാർ സ്വാഗതവും ജില്ലാ രജിസ്ട്രാർ പി.പി നൈനാൻ നന്ദിയും പറയും

ചിത്രം: ഇന്ന് ഉദ്ഘാടനം നടക്കുന്ന നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട സമുച്ചയം