കിളിമാനൂർ: സർക്കാർ ശുചിത്വ മേഖലയിൽ സുസ്ഥിര വികസനം നടത്തി വരുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് ശുചിത്വ പദവി സ്വയം പ്രഖ്യാപിത ബ്ലോക്ക് പഞ്ചായത്തായി കിളിമാനൂർ. ജൈവ, അജൈവ മാലിന്യങ്ങളുടെ സംസ്കരണം സർക്കാർ നിർദേശിക്കുന്ന രീതിയിൽ പഞ്ചായത്തുകളിൽ നടത്തി വരാൻ കഴിഞ്ഞതിനാലും ബ്ലോക്ക് തലത്തിൽ റിക്കവറി സെന്റർ പ്രവർത്തിപ്പിച്ചതിനാലും മാലിന്യ സംസ്കരണ മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ ബ്ലോക്കിന് സാധിച്ചതിനാലാണ് ഈ പുരസ്കാരലബ്ധി സാധ്യമായത്. ബ്ലോക്കിന് കീഴിലെ എട്ട് പഞ്ചായത്തുകളിലും ശുചിത്വ പദവി സ്വയം പ്രഖ്യാപനം നടത്തി ജില്ലയിലെ ആദ്യ ശുചിത്വ പദവി സ്വയം പ്രഖ്യാപിത ബ്ലോക്ക് പഞ്ചായത്തായി കിളിമാനൂർ ബ്ലോക്കിനെ ബി.സത്യൻ എം.എൽ.എ പ്രഖ്യാപിച്ചു. ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ഹരിത മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡി. ഹുമയൂൺ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സുഭാഷ്, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, ബ്ലോക്ക് അംഗങ്ങളായ ബേബി സുധ, ശാലിനി എന്നിവർ പങ്കെടുത്തു.