venjaramood-murder

വെഞ്ഞാറമൂട്: തേമ്പാംമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ കോടതിയിൽ ഹാജരാക്കി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മദപുരം ഉണ്ണി, അൻസർ എന്നിവരെയാണ് ഹാജരാക്കിയത്. മദപുരം ഉണ്ണിയെ കൊലപാതകം നടന്ന തേമ്പാംമൂട് ജംഗ്ഷൻ, മുത്തിക്കാവ് ഫാം ഹൗസ്, മരുതുംമൂട്, മദപുരം എന്നിവിടങ്ങളിൽ വീണ്ടും കൊണ്ടുപോയി തെളിവെടുത്തു.

ആയുധങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നുണ്ട്. ഇതിനായി പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.