park
താന്നിമൂട് ട്രൈബൽ എൽ.പി.എസിലെ ചിൽഡ്രൻസ് പാർക്ക് ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്:വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്ര പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച താന്നിമൂട് ട്രൈബൽ എൽ.പി.എസ് കുട്ടികളുടെ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര കുമാരി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബാ ഗിരിഷ്,പഞ്ചായത്തംഗങ്ങൾ,പി.ടി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.