scholarship-

തിരുവനന്തപുരം :ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള സ്‌കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്ത് പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള അവസാന വർഷ പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. 60 ശതമാനം മാർക്ക് നേടുന്ന ബി.കോം അല്ലെങ്കിൽ മറ്റു ബിരുദധാരികളിൽ നിന്നും മെരിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. . 15,000 രൂപയാണ് സ്‌കോളർഷിപ്പ് തുക. www.minoritywelfare.kerala.gov.in ൽ ഒക്‌ടോബർ 30 വരെ അപേക്ഷിക്കാം.