ആറ്റിങ്ങൽ: കുറച്ച് ദിവസങ്ങളായി ആറ്റിങ്ങൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം അടച്ചിട്ടിരുന്ന ആറ്റിങ്ങലിലെ മൂന്ന് പ്രമുഖ വ്യാപാര ശാലകൾ ഇന്നലെ തുറന്നു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നഗരസഭ ഇവ അടച്ചിടാൻ നിർദ്ദേശിച്ചത്. സമൂഹ വ്യാപനം ഇല്ലാത്തതിനാൽ ഇവ തുറക്കാൻ നഗരസഭ അനുമതി നൽകുകയായിരുന്നു. കച്ചേരി നട, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മൂന്നുമുക്ക് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് തുറക്കാൻ അനുമതി നൽകിയത്. ജീവനക്കാരെ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷം സ്ഥാപനം അണുമുക്തമാക്കിയാണ് തുറന്നതെന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർമാരായ ബി.അജയകുമാർ, എസ്.എസ്.മനോജ് എന്നിവർ പറഞ്ഞു.