ആറ്റിങ്ങൽ:എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപെട്ടു ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് പ്രവർത്തകർ മംഗലപുരത്തു നടത്തിയ പ്രതിഷേധ സംഗമം ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് പ്രൊഫ.തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു.ലീഗ് നേതാക്കളായ കബീർ കടവിളാകം,ഷഹീർ ജി അഹമ്മദ്,ആർ.നൗഷാദ് മുട്ടപ്പലം,അബ്ദുൽ സലാം പൊയ്കയിൽ, മുഹമ്മദ് നൈഫ്,സജീവ്,സലീം ചിറവിള എന്നിവർ സമരത്തിന് നേതൃത്വം നൽകി.
|
|
||
|