കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം കാട്ടാക്കട ശാഖയിലെ 36ാം ഗുരുപ്രതിഷ്ഠാ വാർഷിക സമ്മേളനം ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വി.ആർ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യ പ്രഭാഷണവും ശാഖയിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണ ഫണ്ട് സ്വീകരിക്കലും നടത്തി. എസ്.എൻ.ട്രസ്റ്റ് അംഗങ്ങളായ എ.പി.സജുകുമാർ,ബി.മുകുന്ദൻ,കൊറ്റംപള്ളി ഷിബു,കൊക്കോട്ടേല ബിജു,വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഡോ.സ്വയംപ്രഭ,യൂണിയൻ കമ്മിറ്റിയംഗം ബൈജു പ്രഭാകർ,ഡോ.സുരേഷ് ,കമ്മിറ്റിയംഗങ്ങളായ സുധൻ,രഘു,അനിൽകുമാർ,വനിതാസംഘം ചെയർമാൻ അജിത,കോ ഓർഡിനേറ്റർ മിനി കമ്മിറ്റിയംഗങ്ങളായ ഗിരിജ,രാധ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് എസ്.എൻട്രസ്റ്റ് അംഗങ്ങളേയും ഡോക്ട്രേറ്റ് നേടിയ ഡോ.സ്വയംപ്രഭ,ഡോ.സുരേഷ് എന്നിവരേയും ആദരിച്ചു.