തിരുവനന്തപുരം: വി.ടി. ബൽറാം എം.എൽ.എയെയും വനിതാപ്രവർത്തകയെയും മർദ്ദിച്ച സംഭവത്തിൽ പൊലീസ് മറുപടി പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനവ്യാപകമായി സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്, മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്ക് ലാത്തിക്ക് അടിക്കുന്ന പ്രാകൃത നടപടിയാണ് പൊലീസ് നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിഷേധത്തെ അടിച്ചമർത്താമെന്ന വ്യാമോഹം പിണറായിക്ക് വേണ്ട. പ്രതിഷേധത്തെ ചോരയിൽ മുക്കാമെന്നു കരുതരുത്.
പാലക്കാട്ട് സമരം ചെയ്ത വനിതാ പ്രവർത്തകയുടെ വയറ്റത്തടിക്കുകയും യൂത്ത് കോൺഗ്രസ് നേതാക്കളുടെ തലയ്ക്കടിക്കുകയും ചെയ്ത പൊലീസ് നടപടിയെ അപലപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.