general

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്,​ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മല്ലികദാസ്,​ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികാദേവി,​ പള്ളിച്ചൽ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ. എം. മണികണ്ഠൻ,​ പഞ്ചായത്ത് അംഗങ്ങളായ ബി. ശശികല,​ വി. വിജയൻ,​ പാപ്പച്ചൻ,​ കെ. ശശിധരൻ,​ പി.എസ്. ചിത്ര,​ പി.വി. ഗിരീഷ് കുമാർ,​ ടി. മല്ലിക,​ ജയചിത്ര,​ഗീതാകുമാരി,​ ഐ. സ്മിത,​ കെ. വിശ്വംഭരൻ,​ എം. സുശീല,​ ആർ. വത്സലകുമാരി,​ ബിന്ദു സുരേഷ്,​ അസി. എൻജിനീയർ സൂരജ്, സെക്രട്ടറി കെ.വി. സുരേഷ്,​ സി.ആർ. സുനു,​ ബാലരാമപുരം ശശി,​ ടൈറ്റസ് എന്നിവർ സംബന്ധിച്ചു.