തിരുവനന്തപുരം : കേരള ലളിതകലാ അക്കാഡമി കൊല്ലം ഡി.ടി.പി.സിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഷ്ടശില്പ ദശദിന ശില്പകലാ ക്യാമ്പ് കൊല്ലം ആശ്രാമം മൈതാനത്ത് ഇന്ന് ആരംഭിക്കും. കോൺക്രീറ്റ് മാധ്യമമായുള്ള ഈ ക്യാമ്പ് വാക്‌വേ പദ്ധതിയുടെ ഭാഗമായിട്ടുള്ളതാണ്. രാവിലെ 10 ന് മുകേഷ് എം.എൽ.എ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. കൊല്ലം മേയർ ഹണി ബെഞ്ചമിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ വിശിഷ്ടാതിഥിയായിരിക്കും. കൊല്ലം ഡി.ടി.പി.സി സെക്രട്ടറി സന്തോഷ്‌കുമാർ.സി ക്യാമ്പ് വിശദീകരണം നടത്തും. അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പി.വി. ബാലൻ,ഡി.ടി. പി.സി നിർവാഹക സമിതി അംഗം എക്സ്.ഏണസ്റ്റ് എന്നിവർ സംസാരിക്കും.
ഗിരിവാസുദേവൻ, സതീശൻ.വി, പ്രമോദ് ഗോപാലകൃഷ്ണൻ, ജ്യോതിലാൽ കെ.വി, സാനു രാമകൃഷ്ണൻ, ഷെൻലെ, ടിനു .കെ.ആർ, ഗുരുപ്രസാദ് അയ്യപ്പൻ എന്നീ കലാകാരന്മാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് 27 ന് സമാപിക്കും. അഷ്ടമുടി കായൽ പശ്ചാത്തലമായുള്ള കൊല്ലത്ത് അഷ്ടശില്പികൾ ഒന്നിക്കുന്ന ഈ ക്യാമ്പിൽ വ്യത്യസ്തങ്ങളും സന്ദർശകർക്ക് വിശ്രമിക്കാനുതകുന്ന തരത്തിലുള്ള എട്ട് ശില്പങ്ങൾ ഉയരും.