prathishedha-samaram

പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് മന്ദിരം നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസും എൽ.ഡി.എഫും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾ ഉദ്‌ഘാടന ചടങ്ങുകൾ ബഹിഷ്കരിക്കുന്നതിനും പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിക്കുന്നതിനും കാരണമായി. മുൻ എം.എൽ.എ എ.ടി. ജോർജിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബ്ലോക്ക് പഞ്ചായത്ത് മന്ദിരം ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണസമിതിയുടേയും എം.എൽ.എയുടെയും ഭരണ നേട്ടമായി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ചും ബ്ലോക്ക് പഞ്ചായത്ത് മന്ദിരത്തിൽ സി.പി.എമ്മിന്റെ നിറം ചാർത്തിയതിലും പ്രതിഷേധിച്ച് കോൺഗ്രസ് പാറശാല, ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വായ് മൂടിക്കെട്ടി പ്രകടനവും സത്യാഗ്രഹവും നടത്തി.

പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന സത്യാഗ്രഹം മുൻ എം.എൽ.എ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറിമാരായ ആർ. വത്സലൻ, അഡ്വ. സി.ആർ. പ്രാണകുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആർ. സൈമൺ, വി. ബാബുകുട്ടൻ നായർ, എസ്. ഉഷ കുമാരി, ഡി.സി.സി ഭാരവാഹികളായ വട്ടവിള വിജയൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, പാറശാല സുധാകരൻ, കൊറ്റാമം വിനോദ്, ബ്ലോക്ക് പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കുളത്തൂർ സന്തോഷ്, കെ.പി.സി.സി നിർവാഹക സമിതി അംഗം രാജേഷ് ചന്ദ്രദാസ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പവതിയാൻവിള സുരേന്ദ്രൻ, സുനിൽകുമാർ, അഡ്വ. സിദ്ധാർഥൻ നായർ, സി.എ. ജോസ്, ഭുവനേന്ദ്രൻ നായർ, രാജശേഖരൻ നായർ, തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്തു ദാസ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ലാൽ, കാരോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. റോബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. നിർമ്മലകുമാരി, ജെ. നിർമ്മലകുമാരി, ഗ്ലാഡിസ് ഗ്രേസി, ഡി.സി.സി മെമ്പർമാരായ

ശോഭനദാസ്, ടി.കെ. വിശ്വംഭരൻ, എ.സി. രാജ് തുടങ്ങിയവർ പങ്കെടുത്തു.