നെടുമങ്ങാട് :അഖിലകേരള വിശ്വകർമ്മ മഹാസഭ നെടുമങ്ങാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മദേവ പൂജയും പൊതുസമ്മേളനവും നടത്തി.യൂണിയൻ പ്രസിഡന്റ് തത്തൻകോട് ആർ.കണ്ണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഡയറക്ടർ ബോർഡംഗം ടി.ഒ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.വിശ്വകർമ്മ മഹാസഭ ഭാരവാഹികളായ സുകുമാരൻ ആശാരി, പുളിമൂട് സജികുമാർ, സതീശൻ, ആര്യനാട് കണ്ണൻ, രാമചന്ദ്രൻ ആശാരി, സുരേഷ്, ശിവൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി പി.ഉദയകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പുളിമൂട് സജി നന്ദിയും പറഞ്ഞു.