pinaryi-

തിരുവനന്തപുരം: നയതന്ത്ര പാഴ്സൽ വഴി വന്ന മതഗ്രന്ഥങ്ങൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റിന് പുറമെ, എൻ.ഐ.എയുടെയും ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീൽ അതിന്റെ പേരിൽ മാറി നിൽക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിൽ രാഷ്ട്രീയ ധാർമ്മികതയുടെ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ഖുറാനും, സക്കാത്തും ആവശ്യപ്പെട്ടിട്ടില്ല. ഖുറാൻ ഒളിച്ചുകടത്തി വന്നതല്ല. സാധാരണ മാ‌ർഗ്ഗത്തിലൂടെ വിമാനത്താവളം വഴി വന്നതാണ്. അത് ക്ലിയർ ചെയ്ത് കൊടുത്തവരുണ്ട്. ഇവിടെ സ്വീകരിച്ചവരുമുണ്ട്. അവശേഷിച്ച ഖുറാൻ വിതരണം ചെയ്യാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ കോൺസുലേറ്റ് ജലീലിനെ സമീപിച്ചത് ന്യൂനപക്ഷ ക്ഷേമ മന്ത്രിയായതിനാലാണ്.

ഖുറാന്റെ കാര്യത്തിൽ എങ്ങനെയാണ് ചിലർ പരാതി ഉന്നയിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ബെന്നി ബെഹനാനും, മറ്റ് ചിലരും പരാതി കൊടുത്തു. കോൺഗ്രസോ ബി.ജെ.പിയോ പരാതി കൊടുക്കുന്നത് മനസ്സിലാക്കാം. എന്തടിസ്ഥാനത്തിലാണ് ലീഗ് നേതാക്കളും ഖുറാന്റെ കാര്യത്തിൽ ഒത്തുചേരുന്നത്. എല്ലാവരും കൂടി ഒത്തുചേർന്ന് ജലീലിനെ ആക്രമിക്കുകയാണല്ലോ . ഇതിൽ ജലീൽ ഒരു തെറ്റും ചെയ്തതായി താൻ കരുതുന്നുമില്ല. പരാതി വന്നാൽ ഏത് ഏജൻസിക്കും അതിൽ വ്യക്തത വരുത്തേണ്ടി വരും. . അത് നടക്കട്ടെ. അതിനെ ഒരിക്കലും നിരുത്സാഹപ്പെടുത്തുന്നില്ല. അതു കൊണ്ടെന്തെങ്കിലും അപകടം സംഭവിക്കുമെന്ന് കരുതുന്നുമില്ല.

എൻ.ഐ.എ ചില വിവരങ്ങളറിയാൻ ജലീലിനെ വിളിപ്പിച്ചുവെന്നതല്ലാതെ ,അതിന്റെ മറ്റ് വിവരങ്ങൾ അദ്ദേഹവുമായി സംസാരിച്ചാലേ തനിക്ക് പറയാനാവൂ. ജലീലിനെതിരെ കേസോ മറ്റ് കാര്യങ്ങളോ ഇല്ലെന്ന് നേരത്തേ തന്നെ വ്യക്തമായതാണ്. എൻ.ഐ.എ എന്താണ് ചോദിച്ചതെന്ന് ഊഹം വച്ച് പറയാനില്ല.യു.എ.ഇ കോൺസുലേറ്റ് കൈമാറിയ വിശുദ്ധ ഗ്രന്ഥങ്ങളിൽ കുറച്ചെണ്ണം ആർക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ അതിലദ്ദേഹം പക്ഷപാതിത്വം കാട്ടിയിട്ടില്ല. തങ്ങളാവശ്യപ്പെട്ടിട്ടല്ല നൽകിയതെന്ന് ചിലർ പറയുന്നത് ഇതിന് തെളിവാണ്.

മന്ത്രി ജലീലിന്റെ മടിയിൽ കനമില്ലെന്നത് കൊണ്ടുതന്നെയാണ് അദ്ദേഹം നേരേ പോയി ഹാജരായി കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരു കാര്യവും മറച്ചുവച്ചിട്ടില്ല. എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങൾ അന്വേഷണ ഏജൻസി പറയട്ടെ. സ്വാഭാവികമായി അന്വേഷണത്തിനൊരവസാനമുണ്ടാകുമല്ലോ. അതുവരെ നമുക്ക് കാത്തിരിക്കാം- മുഖ്യമന്ത്രി വ്യക്തമാക്കി.

​ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കും​ ​അ​വ​കാ​ശ​മു​ണ്ടെ​ന്ന് ​ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​ക്ക​ട​ത്ത്‌​ ​കേ​സി​ലെ​ ​ര​ണ്ടാം​ ​മ​ന്ത്രി​ ​ആ​രോ​പ​ണ​ത്തി​ൽ​ ​പ്ര​തി​ക​ര​ണ​വു​മാ​യി​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ.​ ​ഏ​ത് ​ത​ര​ത്തി​ലു​ള്ള​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​അ​വ​കാ​ശ​മു​ണ്ടെ​ന്നാ​യി​രു​ന്നു​ ​മ​ന്ത്രി​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ക്കും​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​ബി.​ജെ.​പി​ ​ആ​രോ​പി​ച്ചി​രു​ന്നു.​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​വി​വ​രം​ ​ല​ഭി​ക്കാ​നാ​യി​ ​ആ​രെ​യെ​ങ്കി​ലും​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത് ​അ​പാ​ക​ത​യു​ള്ള​ ​കാ​ര്യ​മ​ല്ലെ​ന്നും​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.

 ജ​ലീ​ൽ​ ​രാ​ജി​വ​യ്ക്കി​ല്ല: എം.​വി.​ ​ഗോ​വി​ന്ദൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും​ ​അ​ത് ​പാ​ർ​ട്ടി​ ​നി​ല​പാ​ടാ​ണെ​ന്നും​ ​സി.​പി.​എം​ ​കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് ​പ​റ​ഞ്ഞു.
ജ​ലീ​ൽ​ ​പ്ര​തി​യ​ല്ല.​ ​ഒ​രു​ ​പ്ര​ശ്ന​വും​ ​അ​ദ്ദേ​ഹ​ത്തി​നി​ല്ല.​ ​പ്ര​തി​പ​ക്ഷ​മ​ല്ല,​ ​അ​തി​ന​പ്പു​റ​ത്തെ​ ​പ​ക്ഷം​ ​വ​ന്നാ​ലും​ ​രാ​ജി​വ​യ്ക്കു​ന്ന​ ​പ്ര​ശ്ന​മി​ല്ല.​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്ക​ട്ടെ.​ ​ഒ​ന്നും​ ​മ​റ​ച്ചു​വ​യ്ക്കാ​നി​ല്ല.​ ​എ​ൻ.​ഐ.​എ​ ​വി​ളി​പ്പി​ച്ചു,​ ​അ​ദ്ദേ​ഹം​ ​പോ​യി.​ ​അ​തി​ലെ​ന്താ​ണ് ​തെ​റ്റെ​ന്നും​ ​ഗോ​വി​ന്ദ​ൻ​ ​ചോ​ദി​ച്ചു.

 ചോ​ദ്യം​ ​ചെ​യ്യ​ലി​ന്റെ പേ​രി​ൽ​ ​രാ​ജി​ ​വേ​ണ്ട​:​ ​കാ​നം

ആ​ല​പ്പു​ഴ​:​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​വി​ധേ​യ​രാ​കു​ന്ന​വ​ർ​ ​രാ​ജി​വ​യ്‌​ക്ക​ണ​മെ​ങ്കി​ൽ​ ​എ​ൻ.​ഐ.​എ​ ​വി​ചാ​രി​ച്ചാ​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​ ​മ​ന്ത്രി​മാ​രും​ ​രാ​ജി​വ​യ്ക്കേ​ണ്ടി​വ​രു​മെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ആ​ല​പ്പു​ഴ​ ​ടൗ​ൺ​ഹാ​ളി​ന് ​മു​ന്നി​ൽ​ ​മു​ൻ​മ​ന്ത്രി​ ​ടി.​വി.​ ​തോ​മ​സി​ന്റെ​ ​വെ​ങ്ക​ല​ ​പ്ര​തി​മ​ ​അ​നാ​ച്ഛാ​ദ​നം​ ​ചെ​യ്ത​ശേ​ഷം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ടു​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​കാ​നം.​ ​ആ​രോ​പ​ണ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പു​തി​യ​ ​കീ​ഴ്‌​വ​ഴ​ക്കം​ ​സൃ​ഷ്ടി​ക്ക​രു​ത്.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​രാ​ജി​വ​യ്ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മി​ല്ല.​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​വ​ന്ന​ശേ​ഷം​ ​രാ​ജി​യെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ക്കാം.​ ​ജു​ഡി​ഷ്യ​ൽ​ ​ക​മ്മി​ഷ​ന്റെ​ ​മു​മ്പാ​കെ​ ​പോ​കു​മ്പോ​ഴോ​ ​ഹൈ​ക്കോ​ട​തി​ ​പ​രാ​മ​ർ​ശ​മു​ണ്ടാ​കു​മ്പോ​ഴോ​ ​ആ​ണ് ​രാ​ജി​വ​യ്ക്കു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​കു​ന്ന​തെ​ന്നും​ ​കാ​നം​രാ​ജേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​മ​ന്ത്രി​ ​പി.​ ​തി​ലോ​ത്ത​മ​ൻ,​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ടി.​ജെ.​ ​ആ​ഞ്ച​ലോ​സ് ​എ​ന്നി​വ​രും​ ​കാ​ന​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.