d

ആലപ്പുഴ: കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് കത്തിച്ച കേസിലെ പ്രതിയെ വെറുതെ വിട്ട് ആലപ്പുഴ അസി. സെഷൻസ് കോടതി ജഡ്ജ് വി.മഞ്ജു ഉത്തരവിട്ടു.മണ്ണഞ്ചേരി സ്വദേശി ജോഷിയെയാണ് വെറുതെ വിട്ടത്.

2019ഏപ്രിൽ 17ന് മണ്ണഞ്ചേരിയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ജോഷി അതിക്രമിച്ച് കയറി തീയിട്ടെന്ന ഇടത് മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് കേസ് എടുത്തത്. 50,000രൂപ നഷ്ടം വരുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

അറസ്റ്റിലായ ജോഷി 521ദിവസം ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു. അഭിഭാഷകനെ വയ്ക്കുവാൻ പോലും നിവൃത്തിയില്ലാത്തതിനാൽ ലീഗൽ സർവീസ് അതോറിറ്റി അഭിഭാഷകനായ പി.പി.ബൈജുവിന്റെ സേവനം പ്രതിയ്ക്ക്'' ലഭ്യമാക്കി. വിധി പറഞ്ഞതും പ്രതിയെ ഹാജരാക്കിയതും വീഡിയോ കോൺഫറൻസ് വഴിയാണ്.