തിരുവനന്തപുരം: കൊച്ചി എൻ.ഐ.എ ഓഫീസിലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കെ.ടി.ജലീൽ തലസ്ഥാനത്തെ ഔദ്യോഗിക വസതിയിൽ തിരികെ എത്തി. രാത്രി ഒൻപത് മണിയോടെ പൊലീസ് അകമ്പടിയിൽ സ്വകാര്യ ഇന്നോവ കാറിലാണ് വന്നത്. കരിങ്കൊടി പ്രതിഷേധവുമായി ബി.ജെ.പിയും യൂത്ത് കോൺഗ്രസും വസതിയ്ക്ക് മുന്നിലേക്ക് നീങ്ങിയെങ്കിലും പൊലീസ് വഴിയിൽ തടഞ്ഞു. കനത്ത പൊലീസ് വലയത്തിലായിരുന്നു മന്ത്രി. മണിക്കൂറുകൾ മുമ്പേ മന്ത്രി മന്ദിരത്തിനും കനത്ത കാവൽ ഏർപ്പെടുത്തിയിരുന്നു.എൽ.എം.എസിന് സമീപമാണ് ബി.ജെ.പിക്കാരെ തടഞ്ഞത്. എം.എൽ.എ ഹോസ്റ്റലിന് സമീപമായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.