e

ഓയൂർ : പൂയപ്പള്ളിയിൽ ആളില്ലാത്തവീട് കുത്തിത്തുറന്ന് സ്വർണമാലയും എ.ടി.എം കാർഡ് ഉപയോഗിച്ച് പണവും കവർന്നു. പൂയപ്പള്ളി സോണി ഹൗസിൽ സൂസൻ ജെയിംസിന്റെ വീട്ടിലാണ് മോഷണം നടന്നത്.ഗേറ്റ് ചാടി കടന്ന മോഷ്ടാക്കൾ സിറ്റൗട്ടിലെ വാതൽ ഗ്രില്ലിന്റെ പൂട്ട് തകർത്ത ശേഷം വീടിന്റെ മുൻവശത്തുള്ള കടമുറിയുടേയും വീടിന്റെ മുൻവശത്തെ വാതലും പൊളിച്ച് അകത്തു കടക്കുകയായിരുന്നു.അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവന്റെ മാല കവർന്ന മോഷ്ടാക്കൾ മേശയിൽ വച്ചിരുന്ന മൂന്ന് എ.ടി.എം കാർഡുകളും കൈക്കലാക്കി. തുടർന്ന് അതിൽ ഒരുകാർഡിന്റെ പുറത്ത് എഴുതിയിരുന്ന പിൻ നമ്പർ ഉപയോഗിച്ച് പുലർച്ചയോടെ എ.ടി.എമ്മിൽ നിന്നും ഇരുപതിനായിരം രൂപയും കവർന്നു.വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന സൂസൻ കഴിഞ്ഞമൂന്ന് ദിവസമായി കൊട്ടാരക്കര കിഴക്കേത്തെരുവിൽ കുടുംബ വീട്ടിലായിരുന്നു. കടയിൽ നിന്നും തുണികൾ അപഹരിച്ചിട്ടുണ്ട്. ശബ്ദം കേട്ട് അയൽക്കാർ ഉണർന്നപ്പോൾ മോഷ്ടാക്കൾ രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലെ സി.സി.ടി.കാമറ പരിശോധിച്ചപ്പോൾ രണ്ട് പേർ ഗേറ്റ് ചാടി ബൈക്കിൽ കയറി പോകുന്നതായിട്ട് കണ്ടെത്തി. സംഭവത്തെത്തുടർന്ന് വിരലടയാള വിദഗ്ദ്ധർ,ഡോഗ് സ്കോടും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.