guru

കിളിമാനൂർ: കൊവിഡ് അതിജീവനത്തിന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കി വരുന്ന ഗുരുസ്പർശം പരിപാടിയുടെ കിളിമാനൂർ ഉപജില്ലാ തല ഉദ്ഘാടനം ആർ.ആർ.വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി നടപ്പിലാക്കുന്ന പഠനോപകരണ വിതരണ പദ്ധതിയാണ് ഗുരു സ്പർശം. സ്കൂൾ ബാഗ്, നോട്ടുബുക്കുകൾ, കുട, പേനകൾ, പെൻസിലുകൾ, മാസ്ക്കുകൾ എന്നിവയടക്കമുള്ള പഠനോപകരണങ്ങളാണ് കിറ്റുകളിലായി വിതരണം ചെയ്തത്.

പദ്ധതിയുടെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗംഗാധര തിലകൻ നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ, ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് അനിൽ, ജില്ലാ ട്രഷറർ എ.ആർ. ഷമീം, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.സബീർ, പി.എ. സാജൻ, എം. ബിനുകുമാർ, സി.എസ്. ആദർശ്, ആർ.സി. അജീഷ്, വിഷ്ണു കൽപ്പടക്കൽ, ബി.ആർ. ബിജുകുമാർ, അജീഷ്.എസ്, മുഹമ്മദ് അൻസാർ എ.എം തുടങ്ങിയവർ സംസാരിച്ചു.