iffk

തിരുവനന്തപുരം: 25-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2021 ഫെബ്രുവരി 12 മുതൽ 19 വരെ നടത്താൻ സംസ്ഥാന ചലച്ചിത്ര അക്കാഡമി തീരുമാനിച്ചു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കലണ്ടർ പ്രകാരം ഡിസംബറിലാണ് മേള നടത്താറുള്ളത്.

എന്നാൽ കൊവിഡിനെ തുടർന്ന് പുതിയ തീയതിയിൽ ചലച്ചിത്രോത്സവം നടത്താൻ അന്താരാഷ്ട്ര ഏജൻസികളുടെ അനുവാദം ലഭിച്ചു. മേളയുടെ മാർഗനിർദ്ദേശങ്ങളും പുറത്തുവിട്ടു.

2019 സെപ്തംബർ ഒന്നിനും 2020 ആഗസ്റ്റ് 31നും ഇടയിൽ പൂർത്തിയാക്കിയ ചിത്രങ്ങൾക്ക് പങ്കെടുക്കാം. ഒക്ടോബർ 31നുള്ളിൽ www.iffk.in എന്ന വെബ്സൈറ്റിലൂടെ എൻട്രികളയയ്ക്കണം. പ്രിവ്യൂ മെറ്റീരിയൽ നവംബർ രണ്ടിന് മുമ്പ് അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബർ 10ന് പ്രസിദ്ധീകരിക്കും. സ്‌ക്രീനിംഗ് മെറ്റീരിയൽ സമർപ്പിക്കേണ്ട അവസാന തീയതി 2021 ജനുവരി 20.

ലോക, ഇന്ത്യൻ, മലയാളം എന്നീ സിനിമാ വിഭാഗങ്ങളുണ്ടാകും. ആഫ്രിക്കൻ, ലാറ്റിൻഅമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാകും മത്സരവിഭാഗത്തിലുൾപ്പെടുത്തുന്നത്.