വെഞ്ഞാറമൂട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് സേവാ സപ്താഹം എന്ന നിലയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവാ പ്രവർത്തനങ്ങൾക്ക് വാമനപുരം മണ്ഡലത്തിൽ തുടക്കം കുറിച്ചു. നെല്ലനാട് വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചുകൊണ്ടാണ് സേവാ പ്രവർത്തനങ്ങൾ ആരംഭിച്ചത്.നെല്ലനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാമൂട് മധു നേതൃത്വം നൽകിയ പരിപാടി വാമനപുരം നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ആർ. രജികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ആർ.ആർ. ഷാജി, മണ്ഡലം സെക്രട്ടറി ആർ.എസ്. രതീഷ്, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കീഴായികോണം ഭാസി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ചിറത്തലക്കൽ, യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രതീഷ് മനോഹരൻ, മണ്ഡലം കമ്മിറ്റി അംഗം ഭഗവതികോണം രവി, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.