smarana

കല്ലറ-കുറ്റിമൂട് ശാഖ ഗുരുമന്ദിരത്തിന് വി. സരസ്വതി ശിലാസ്ഥാപനം നടത്തുന്നു. യൂണിയൻ സെക്രട്ടറി അഡ്വ. വേണു കാരണവർ, മുൻ യൂണിയൻ സെക്രട്ടറി ബാലചന്ദ്രൻ തുടങ്ങിയവർ സമീപം

കിളിമാനൂർ: മകന്റെ സ്മരണ നിലനിറുത്താൻ ഗുരുമന്ദിരത്തിനും ഓഫീസിനുമായി പിതാവ് രണ്ട് സെന്റ് സ്ഥലം സൗജന്യമായി നൽകി. എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയനിലുള്ള 4153ാം നമ്പർ കല്ലറ-കുറ്റിമൂട് ശാഖയ്ക്ക് വേണ്ടിയാണ് സെക്രട്ടറി ടി.കെ. പവിത്രൻ മകൻ അരുണിന്റെ സ്മരണയ്ക്കായി വസ്തു സൗജന്യമായി നൽകിയത്. ഗുരുമന്ദിര നിർമ്മാണത്തിനായുള്ള ശിലാസ്ഥാപനം വി. സരസ്വതി നിർവഹിച്ചു. വാമനപുരം യൂണിയൻ സെക്രട്ടറി അഡ്വ. വേണു കാരണവർ, മുൻ യൂണിയൻ സെക്രട്ടറി ബാലചന്ദ്രൻ, ശാഖാ പ്രസിഡന്റ് എം. മോഹൻദാസ്, വൈസ് പ്രസിഡന്റ് കെ.എസ്. ബിമൽരാജ്, സെക്രട്ടറി ടി.കെ. പവിത്രൻ, യൂണിയൻ വനിതാ സംഘം കൺവീനർ വി. രാജി, കുട്ടിയമ്മ, സംഘം കൺവീനർ സജിലാ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.