
വെഞ്ഞാറമൂട് :അഡ്വ.ഡി.കെ.മുരളി എം.എൽ.എയുടെ പ്രത്യേക വികസനനിധി പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന വാമനപുരം ഗ്രാമ പഞ്ചായത്തിലെ ആറാന്താനം-ഇളംകുളം-മേച്ചേരിക്കോണം റോഡിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദേവദാസൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.എം. റാസി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി.സന്ധ്യ, വാമനപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കെ.ലെനിൻ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കാക്കക്കുന്ന് മോഹനൻ,വാമനപുരം സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ വി.എസ് അശോക്,കെ.വി.അശോകൻ,എൻ.ഒ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.