വിതുര : സ്ഥിരം കെട്ടിടമില്ലാതെ വർഷങ്ങളോളം വാടക കെട്ടിടങ്ങളെ ആശ്രയിച്ചിരുന്ന പനയ്‌ക്കോട് പുള്ളീക്കോണം അങ്കണവാടിക്ക് പുതിയ കെട്ടിടമായി. കെ.എസ്.ശബരീനാഥൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് തൊളിക്കോട് പഞ്ചായത്തിലെ പുള്ളീക്കോണം അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്.സാമുവൽ നാടാരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ സൗജന്യമായി നൽകിയ വസ്തുവിലാണ് കെട്ടിടം നിർമ്മിച്ചത്.പുതിയ അങ്കണവാടിക്ക് മന്ദിരത്തിന്റെ ഉദ്ഘാടനം കെ.എസ്.ശബരീനാഥൻ എംഎൽഎ നിർവ്വഹിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സമീമറാണി,പഞ്ചായത്ത് മെമ്പർമാരായ നട്ടുവൻകാവ് വിജയൻ, ഷീല, എൻ.എസ്. ഹാഷിം,സെൽവരാജ്,പി.എം,പ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.