തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ സോഷ്യോളജി വിഭാഗം 17,18 തീയതികളിൽ കൊവിഡിനെപ്പറ്റി ദ്വിദിന അന്താരാഷ്ട്ര വെബിനാർ ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിലൂടെ നടത്തി. കേരള യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാൻസിലർ ഡോ. അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജിത എസ്.ആർ അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവിയും കൺവീനറുമായ ഡോ. ഉത്തര സോമൻ, സംഘടന ചുമതല വഹിച്ച ഐശ്വര്യ എസ്, ഐ.ക്യു.എ.സി. കൺവീനർ ഡോ. രാഖി.എസ്, മറ്റ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഒഫ് ഇല്ലിനോയി കോളേജ് ഒഫ് മെഡിസിനിൽ നിന്നും ഡോ. അമിത് ജേക്കബ്, ഡോ. ബിനോയ് കമൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഓസ്‌ട്രേലിയൻ കൊവിഡ് അനുഭവങ്ങൾ ഓസ്‌ട്രേലിയൻ പൗരൻ സെബിൻ ജോസഫ് അവതരിപ്പിച്ചു. കൊവിഡ് ബാധിതനും കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടറുമായ ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജൻ ഡോ. അഭിജിത്ത്,​ 45 ദിവസത്തിലേറെ കൊവിഡ് ഡ്യൂട്ടി നിർവഹിച്ച ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ രജിത് പി,​ സന്നദ്ധ പ്രവർത്തകൻ രോഹിത് പ്രസാദും എന്നിവരും അനുഭവങ്ങൾ പങ്കുവച്ചു.