തിരുവനന്തപുരം:എസ്.ആർ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പത്രാധിപർ കെ.സുകുമാരൻ അനുസ്മരണം എസ്.ആർ.പി സംസ്ഥാന സെക്രട്ടറി എ.എൻ.പ്രേംലാൽ ഉദ്ഘാടനം ചെയ്തു. സ്റ്റാച്യു ട്യൂട്ടേഴ്സ് ലെയ്‌നിലെ എസ്.ആർ.പി സംസ്ഥാന കമ്മിറ്റി ഒാഫീസിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ എസ്.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. വി.ജെ.പ്രദീപ്, ബി.ഷിജുകുമാർ, നരുവാമൂട് കെ.കുമാർ, എൻ.ശ്രീകുമാർ, നെല്ലിമൂട് ഷിബു, പാരൂർക്കുഴി സതികുമാർ,വിൻസെന്റ് കുട്ടൻ പരുത്തിവേലി, ഡി.സുരേന്ദ്രൻ, ഓലിക്കോട് ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.