crime

ബാലരാമപുരം: പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതിൽ മനംനൊന്ത് സ്‌കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിലെ പ്രതിയെ ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്‌തു. വണ്ടിത്തടം എം.ജി കോളേജിന് പിറകുവശം കീഴേ ചരുവിള വീട്ടിൽ തക്കുടു എന്ന സഞ്ചിത്താണ് (19)​ അറസ്റ്റിലായത്. ബാലരാമപുരം സി.ഐ ജി. ബിനു,​ എസ്.ഐ വിനോദ് കുമാർ,​ എ.എസ്.ഐ തങ്കരാജ്,​ ജി.എസ്.ഐ സാജൻ,​ എ.എസ്.ഐ അജയൻ,​ എസ്.സി.പി.ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.