
പാറശാല: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഗുരുസ്പർശം പദ്ധതി മുൻ എം.എൽ.എ എ.ടി. ജോർജ് ഉദ്‌ഘാടനം ചെയ്തു. പാറശാല ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. സലാഹുദീൻ പദ്ധതി വിശദീകരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ വട്ടപ്പാറ അനിൽകുമാർ, നിസാം ചിതറ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ. രാജ്‌മോഹൻ, ജി.ആർ. അനിൽജോസ്, റവന്യൂ ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്, സെക്രട്ടറി അനിൽ വെഞ്ഞാറുമൂട്, റവന്യൂ ജില്ലാ ജോയിന്റ് സെക്രട്ടറി എൽ. സോംരാജ്, സംസ്ഥാന കമ്മിറ്റി അംഗം ടി.സെലിൻ, സംസ്ഥാന പ്രീ പ്രൈമറി സെൽ കൺവീനർ ബീനാകുമാരിയമ്മ, അക്കാഡമിക് കൗൺസിൽ ചെയർമാൻ എം.കെ. ഉദയകുമാർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി.കെ.ജയറാം, സേവാദൾ ജില്ലാ സെക്രട്ടറി എൻ.എസ്. ബിജു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജെ.ജോസ്‌വിക്റ്റർ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ആർ. അനിൽരാജ്, സെക്രട്ടറി ജെ.ആർ.രാജേഷ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായ എ. മോഹനൻ, പ്രീ പ്രൈമറി റവന്യുജില്ലാ കൺവീനർ ഡെയ്‌സി, എൻ. റാണി, വിജയൻ, വിപിൻ, സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. റവന്യൂ ജില്ലാ പ്രസിഡന്റ് അയിര സനൽകുമാർ സ്വാഗതവും ജില്ലാ വനിതാഫോറം കൺവീനർ ശ്രീകല നന്ദിയും പറഞ്ഞു. കൊവിഡിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ രക്ഷിതാക്കൾക്കുള്ള സഹായമായി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണ ചെയ്യുന്ന പദ്ധതിയായ ഗുരുസ്പർശം പദ്ധതി.