തിരുവനന്തപുരം :കൊവിഡ് കാരണം തിരികെപ്പോകാനാവാത്ത മൂന്ന് ലക്ഷത്തോളം പ്രവാസികൾ സർക്കാരും നോർക്കയും തയ്യാറാക്കുന്ന അതിജീവന പാക്കേജിന്റെ പ്രതീക്ഷയിൽ. .
. വിവിധ രാജ്യങ്ങളിൽ കൊവിഡ് പിടിമുറുക്കിയപ്പോഴാണ് സ്വന്തം നാട്ടിലേക്ക് ബഹുഭൂരിപക്ഷം പേരും പ്രത്യേക വിമാനങ്ങളിൽ മടങ്ങിയെത്തിയത്. ജോലി നഷ്ടപ്പെട്ടവർക്ക് ജീവനോപാധിക്കുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ടത്തിൽ മടങ്ങിയെത്തിവരിൽ പലർക്കും സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി, മൃഗസംരക്ഷണ മേഖലയിൽ വായ്പാധനസഹായം ലഭ്യമാക്കി. എന്നാൽ വിദഗ്ധ, അർദ്ധ വിദഗ്ധ തൊഴിലാളികൾക്കായി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നില്ല. ഡ്രീം കേരള പദ്ധതിയുടെ രജിസ്‌ട്രേഷൻ നടക്കുന്നതേയുള്ളൂ..
തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും ആവിഷ്കരിച്ച വായ്പാ പദ്ധതികളും ആരംഭഘട്ടത്തിലാണ്. സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (സി.എം.ഇ.ഡി.പി ) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത് .
പദ്ധതി ഇങ്ങനെ
മടങ്ങിയെത്തിയവർ
യു.എ.ഇ - 1,90,369
കെ.എസ് .എ - 60,150
ബഹ്‌റിൻ - 14,878
ഖത്തർ - 36,629
ഒമാൻ - 34,473
കുവൈറ്റ് - 21,233
മറ്റുള്ളവർ - 22,444
ആകെ - 3,80,176
ജോലി നഷ്ടപ്പെട്ടവർ - 2,19,157
കുട്ടികൾ - 25187
മുതിർന്ന പൗരന്മാർ - 10,280
ഗർഭിണികൾ - 9,087
മറ്റുള്ളവർ - 1,15,153