കാട്ടാക്കട:കൊവിഡ് കാലത്തെ അണു നശീകരണ പ്രവർത്തനങ്ങളുമായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെൽ.കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ, വിളപ്പിൽ, മലയിൽകീഴ്, കാട്ടാക്കട, പള്ളിച്ചൽ, മാറനല്ലൂർ പഞ്ചായത്തുകളിൽ പ്രധാന ഗവ.സ്ഥാപനങ്ങളായ പഞ്ചായത്ത് ഓഫീസ്,പൊലീസ് സ്റ്റേഷൻ,വില്ലേജ് ഓഫീസ്, ബാങ്കുകൾ,വെയിറ്റിംഗ് ഷെഡുകൾ,മറ്റ് പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഐ.ബി സതീഷ്.എം.എൽ.എ പദ്ധതിക്ക് തുടക്കം കുറിച്ചു.കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത,ഗ്രാമ പഞ്ചായത്തംഗങ്ങൾ,കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.