onam-bumper

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ നടക്കും. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്ര് തീർന്നതിനെ തുടർന്ന് 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തരമായി അച്ചടിച്ചിരുന്നു. ഇവയുടെ വിൽപനയ്ക്കായി ഭാഗ്യക്കുറി ഓഫീസുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പേർക്ക്. മൂന്നാം സമ്മാനം 10 ലക്ഷം വീതം 12 പേർക്ക്. നാലാം സമ്മാനം 12 പേർക്ക് അഞ്ച് ലക്ഷം വീതം. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില. തിരുവനന്തപുരം വാന്റോസ് ജംഗ്ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 2നാണ് നറുക്കെടുപ്പ്. 2017ലായിരുന്നു റെക്കാഡ് വിൽപ്പന നടന്നത് . 65 ലക്ഷം ടിക്കറ്റുകളാണന്ന് വിറ്റത്.