namitha

പിറന്നാൾ ആഘോഷത്തിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം നമിത പ്രമോദ്. കൊവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ആഘോഷങ്ങളായിരിക്കും ഉണ്ടാവുക. താരത്തിന്റെ പുതിയ വിശേഷങ്ങളും വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധക‌ർ. പത്ത് വർഷത്തിനിടയിൽ ചെറിയ സിനിമകളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസിൽ ചേക്കേറിയ നായികയാണ് നമിത. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തുകൊണ്ടാണ് നമിത അഭിനയലോകത്തേക്ക് കടന്നു വരുന്നത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് ദിലീപിന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിലും, ലോ പോയിന്റിലും അഭിനയിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം അൽ മല്ലുവാണ്. ദിലീപ് നായകനായ പ്രൊഫസർ ഡിങ്കൻ ത്രീഡി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്.

നമിതയുടെ ചിത്രങ്ങൾ

(വർഷം, ചിത്രം, കഥാപാത്രം)

2011 - ട്രാഫിക് - റിയ

2012 - പുതിയ തീരങ്ങൾ - താമര

2013 - സൗണ്ട് തോമ - ശ്രീലക്ഷ്മി

2013 - പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും - കൈനകരി ജയശ്രീ

2013 - ലോ പോയിന്റ് - മായ

2014 - വിക്രമാദിത്യൻ - ദീപിക പൈ

2014 - ഓ‌ർമ്മയുണ്ടോ ഈ മുഖം - നിത്യ

2015 - ചന്ദ്രേട്ടൻ എവിടെയാ - ഗീതാഞ്ജലി

2015 - അമർ അക്ബർ ആന്റണി - ജെന്നി

2019 - മാർഗംകളി - ഊർമിള

2020 - അൽമല്ലു - നയന