ഉമ്മൻചാണ്ടിക്ക് അഭിവാദ്യമർപ്പിച്ച് കിളിമാനൂരിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ നടത്തിയ പരിപാടി കെ.പി.സി.സി അംഗം എൻ.സുദർശനൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
കിളിമാനൂർ:യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ കിളിമാനൂർ ജംഗ്ഷനിൽ നിയമസഭാ സാമാജികനായി 50 കൊല്ലം പൂർത്തീകരിക്കുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് അഭിവാദ്യ പ്രകടനം കേക്കും മുറിച്ചു.യൂത്ത് കോൺഗ്രസ് മുൻ ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജി.ജി.ഗിരി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.യോഗം കെ.പി.സി.സി അംഗം എൻ.സുദർശനൻ ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഗംഗാധരതിലകൻ,കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ,കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ,ഐ.എൻ.ടി.യു.സി ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാംനാഥ്,ഷമീം.എ.ആർ,ഹരിശങ്കർ,ബാൻഷാ പോങ്ങനാട്,സിബി ശൈലേന്ദ്രൻ,പ്രേംലാൽ,അഹദ്,സുജിത്ത്,അഖിൽ എ.പി തുടങ്ങിയവർ നേതൃത്വം നൽകി.