കിളിമാനൂർ:എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്കുന്ന നഗരൂർ ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് താന്നിയിൽ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം .രഘു അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പറും ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.സുഗതൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗം ഡി.സ്മിത,കിളിമാനൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി ,എം.ഷിബു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഷീബ എന്നിവർ പങ്കെടുത്തു.