campaign-

ചിറയിൻകീഴ്:കോൺഗ്രസ് സേവാദൾ അഖിലേന്ത്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോയിൻ സേവാദൾ മെമ്പർഷിപ്പ് കാമ്പെയിൻ രാജീവ് ജയന്തി മുതൽ ഗാന്ധിജയന്തി വരെ നടത്തും. ഇതിന്റെ ഭാഗമായി ജോയിൻ സേവാദൾ മെമ്പർഷിപ്പ് കാമ്പെയിൻ ചിറയിൻകീഴ് നിയോജക മണ്ഡലതല അംഗത്വ വിതരണോദ്ഘാടനം സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജെ.സ്റ്റീഫൻസൺ, മിനിക്ക് നൽകി നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എച്ച്.സുധീർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി മണനാക്ക് ശിഹാബുദ്ദീൻ, സേവാദൾ ഭാരവാഹികളായ എ.കെ നഗർ സുനിൽ,മേൽ കടയ്ക്കാവൂർ അശോകൻ,ഉഷ സ്റ്റീഫൻസൺ,കടയ്ക്കാവൂർ ഷിബു,എസ്.മനോജ്, താഹിർ,ജയൻ,നൗഫൽ എന്നിവർ സംസാരിച്ചു.