കല്ലമ്പലം: കരവാരം പഞ്ചായത്തിലെ നാലാം വാർഡിലുൾപ്പെട്ട ഈരാണി - തലവിള റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ് ദീപ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വി.എസ് പ്രസന്ന,ബാങ്ക് പ്രസിഡന്റ് എസ്.മധുസൂദനക്കുറുപ്പ്,അഡ്വ.എസ്.എം. റഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.