ചിറയിൻകീഴ്:വെഞ്ഞാറമൂട് ഇരട്ട കൊലപാതകം സി.ബി.ഐ അന്വഷിക്കുക,കോൺഗ്രസ് ഓഫീസുകളും, കൊടിമരങ്ങളും തകർത്തവർക്കെതിരെ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് അഴൂർ-പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അഴൂർ മുട്ടപ്പലത്ത് പ്രതിഷേധ സത്യാഗ്രഹ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം ഭാരവാഹി ബിജു ശ്രീധർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ,ജി.സുരേന്ദ്രൻ,വി.കെ.ശശിധരൻ,അഴൂർ വിജയൻ, സി.എച്ച്.സജീവ്,എ.ആർ.നിസാർ,എസ്.ജി.അനിൽകുമാർ,മാടൻവിള നൗഷാദ്,എം.മനോജ്,ജിത.ജെ.എസ്,സജിൻ സക്കീർ,നിഷാബ്,മോനിഷ് പെരുങ്ങുഴി,രഞ്ജിത്ത് പെരുങ്ങുഴി,അഴൂർ രാജു,യാസിർ യഹിയ,എസ്.മധു, എം.രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.