sss

നെയ്യാറ്റിൻകര:വിരമിച്ച അദ്ധ്യാപകർക്ക് കെ.എസ്.ടി.എ നെയ്യാറ്റിൻകര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്.സുജാത,ജസ്റ്റിൻ ജോസ്, പ്രധാനാധ്യാപിക പി.ടി. ലത എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.ടീച്ചേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർപേഴ്സൺ ഡബ്ളിയു ആർ.ഹീബ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോൺ ബോയ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന എക്സിക്യൂട്ടീവംഗം എം.എസ് പ്രശാന്ത്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എസ് .ബെൻറെജി, എസ്.എസ്.എ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ എം.അയ്യപ്പൻ,ടി.അജികുമാർ എന്നിവർ പ്രസംഗിച്ചു. സബ് ജില്ലാ സെക്രട്ടറി ഹരികുമാർ സ്വാഗതവുംആർ.എസ്. മായ നന്ദിയും പറഞ്ഞു.