തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകളിൽ വർക്കല ശിവഗിരി എസ്.എൻ കോളേജിന് റാങ്കുകളുടെ തിളക്കം. ബിരുദ പരീക്ഷയിൽ അഞ്ച് റാങ്കുകളടക്കം മികച്ച വിജയമാണ് കോളേജ് നേടിയത്. ജിയോളജി, സുവോളജി, കെമിസ്ട്രി വിഭാഗങ്ങളിലാണ് റാങ്ക് നേടിയത്. ജിയോളജിയിൽ ശ്രീശ്രുതി .എം.എസ് ഒന്നാം റാങ്കും ആതിരാ കൃഷ്ണൻ മൂന്നാം റാങ്കും നേടി. സുവോളജിയിൽ എസ്.എസ്. അപർണ രണ്ടാം റാങ്കും മുന .എച്ച് മൂന്നാം റാങ്കും കെമിസ്ട്രി വിഭാഗത്തിൽ തസ്‌നി ഹാഷിം .എം മൂന്നാം റാങ്കും കരസ്ഥമാക്കി. ജിയോളജിയിൽ ഒന്നാം റാങ്ക് നേടിയ ശ്രീശ്രുതി വർക്കല രഘുനാഥപുരം ശ്രീജനാർദ്ദനാലയത്തിൽ മുരളീധരന്റെയും സുനിതയുടെയും മകളാണ്. വർക്കല പുന്നമൂട് നന്ദനത്തിൽ ഉണ്ണിക്കൃഷ്ണൻ നായരുടെയും ബിന്ദുവിന്റെയും മകളാണ് ആതിരാ കൃഷ്‌ണൻ. സുവോളജിയിൽ രണ്ടാം റാങ്ക് നേടിയ അപർണ ആറ്റിങ്ങൽ എം.ആർ നിവാസിൽ സുനിൽ കുമാറിന്റെയും സിന്ധുലേഖയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ മുന ഒടയം എച്ച്.എച്ച്.എസ് ഹൗസിൽ ഫിറോസിന്റെ മകളാണ്. കല്ലമ്പലം ചാത്തൻപാറ തസ്‌നിം മൻസിലിൽ മുഹമ്മദ് ഹാഷിമിന്റെയും സജ്‌നയുടെയും മകളാണ് കെമിസ്ട്രിയിൽ മൂന്നാം റാങ്ക് നേടിയ തസ്‌നി ഹാഷിം. വിജയികളെ പ്രിൻസിപ്പൽ ഡോ.കെ.സി. പ്രീത, മാനേജ്‌മെന്റ് പ്രതിനിധി അജി എസ്.ആർ.എം, വകുപ്പ് മേധാവികൾ എന്നിവർ അനുമോദിച്ചു.