ഹെവൻലി മൂവീസിന്റെ ബാനറിൽ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രം " രണ്ടി " ന്റെ മ്യൂസിക് റെക്കോഡിംഗ്, ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്റ്റുഡിയോയിൽ നടന്നു. റഫീഖ് അഹമ്മദാണ് ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. പൂജാ ചടങ്ങിൽ സംവിധായകൻ സുജിത് ലാൽ, തിരക്കഥാകൃത്ത് ബിനുലാൽ ഉണ്ണി, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഇർഷാദ്, ബിജിപാൽ, ഛായാഗ്രാഹകൻ അനീഷ് ലാൽ, ഗായകൻ കെ.കെ നിഷാദ്, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, ഫിനാൻസ് കൺട്രോളർ സതീഷ് മണക്കാട് എന്നിവർ സംബന്ധിച്ചു. ഗൾഫിലായിരുന്ന നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ ഓൺലൈനിലൂടെ ചടങ്ങിൽ പങ്കെടുത്തു. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന 'വാവ" എന്ന നാട്ടിൻ പുറത്തുകാരൻ ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ളൊരു യാത്രയാണ് രണ്ട്. പി.ആർ.ഒ: അജയ് തുണ്ടത്തിൽ