മുടപുരം:മംഗലപുരം ഗ്രാമ പഞ്ചായത്തിൽ മുനമ്പുംച്ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് നീന്തൽകുളം നവീകരിക്കുന്നത്.വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,വികസന ചെയർമാൻ മംഗലപുരം ഷാഫി,മെമ്പർ എൽ. മുംതാസ്,മുൻ ജില്ലാ പഞ്ചായത്ത് അംഗം സതീശൻ നായർ,സെക്രട്ടറി ജി.എൻ. ഹരികുമാർ,അസിസ്റ്റന്റ് ഇഞ്ചനീയർ ദീപ ഡി.ആർ,റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ഹരീശൻ നായർ തുടങ്ങിയവർ പങ്കെടുത്തു.