ആറ്റിങ്ങൽ:എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൾ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയനു കീഴിലുള്ള 28 ശാഖാ കേന്ദ്രങ്ങളിലും നാളെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഗുരുദേവ മഹാസമാധി ദിനാചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് എസ്. ഗോകുൽദാസ്, സെക്രട്ടറി എം. അജയൻ എന്നിവർ പറഞ്ഞു. ആറ്റിങ്ങൽ ടൗൺ, പേരേറ്റിൽ, ചാത്തമ്പറ, മേലാറ്റിങ്ങൾ, തോട്ടവാരം, വാളക്കാട്, അവനവൻചേരി ,കോരാണി, മാമം, താഴെ ഇളമ്പ,കരിച്ചിയിൽ,മണ്ണൂർഭാഗം, ഊരു പൊയ്ക, അയിലം, വഞ്ചിയൂർ, വിളയിൽ മൂല, ഇടയ്ക്കോട് ,ചെമ്പൂര്, ആലംകോട്, പൊയ്കമുക്ക്, പ്ലാവറക്കോണം, ഗുരു വൈഭവം ചാത്തമ്പറ, കൊച്ചാലുംമൂട്, ഞാറയ്ക്കാട്ട് വിള, മണമ്പൂർ, ചെറുവള്ളിമുക്ക് വയൽവാരം, മണനാക്ക്, ഒറ്റൂർ എന്നീ ശാഖാ കേന്ദ്രങ്ങളും ഗുരുദേവക്ഷേത്രങ്ങളും ഗുരുമന്ദിരങ്ങളും ശ്രീനാരായണീയ ഭവനങ്ങളും കേന്ദ്രീകരിച്ചാണ് ഇക്കുറി സമാധി ദിനാചരണം നടക്കുക. ആളുകൾ കൂട്ടം ചേരുന്നതിനുള്ള സാഹചര്യം ഒഴിവാക്കി മഹാസമാധി ദിനാചരണത്തിൽ പ്രാർത്ഥനകളും ഉപവാസവും കഴിവതും അവരവരുടെ ഭവനങ്ങൾ കേന്ദ്രീകരിച്ച് ഭക്തിനിർഭരമായി നടത്തണമെന്ന് യോഗം നിർദ്ദേശിച്ചു.