rimi

ലോക്ക് ഡൗൺ കാലം ഏറ്റവുമധികം തരംഗമുണ്ടാക്കിയ താരമാണ് നടിയും ഗായികയുമായ റിമി ടോമി. വർക്കൗട്ട് ചെയ്ത് തടി കുറച്ച് മെലിഞ്ഞ് സുന്ദരിയായി ഇരിക്കുന്ന ചിത്രങ്ങളായിരുന്നു റിമി പങ്കുവയ്ക്കാറുള്ളത്. അതുപോലെ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസ് കൂടി താരം പുറത്തു വിടാറുണ്ടായിരുന്നു. മാത്രമല്ല ഇത്തവണത്തെ ഓണാഘോഷം റിമിയും കുടുംബവും വിപുലമായി ആഘോഷിച്ചിരുന്നു. തന്റെ വിശേഷങ്ങൾ ഓരോന്നായി ആരാധകരുമായി പങ്കുവയ്ക്കാറുള്ള റിമി ഇൻസ്റ്റാഗ്രാമിലൂടെ പുത്തൻ ഫോട്ടോസുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. മോഡേൺ ദാവണിയും ലോംഗ് ഫ്രോക്കും ധരിച്ചുള്ള ചിത്രങ്ങളായിരുന്നു റിമി പങ്കുവച്ചത്. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് റിമി എത്തിയിരിക്കുന്നത്. ഇതോടെ റിമിയുടെ സൗന്ദര്യ രഹസ്യം ചോദിക്കുകയാണ് ആരാധകരും സഹപ്രവർത്തകരായ താരങ്ങളും. റിമിയുടെ അടുത്ത സുഹൃത്തുക്കളായ സയനോര, ജ്യോത്സന, രഞ്ജിനി ജോസ്, നടിമാരായ പ്രിയങ്ക നായർ, അർച്ചന സുശീലൻ, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമർ അടക്കമുള്ളവർ റിമിയുടെ ഫോട്ടോയ്ക്ക് കമന്റുകൾ നൽകിയിരുന്നു. പുതിയ ഫോട്ടോസ് മാത്രമല്ല പുതിയൊരു ഇൻസ്റ്റാഗ്രാം സ്റ്റോറിയും ശ്രദ്ധ നേടിയിരിക്കുകയാണ്. "ജീവിതത്തിൽ എങ്ങനെ വിജയിക്കും. ആളുകൾ അവർക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യട്ടെ... നിങ്ങൾ നിങ്ങളുടെ സ്വന്തം കാര്യം ശ്രദ്ധിക്കൂ; നിങ്ങൾക്ക് സന്തുഷ്ടി ലഭിക്കുന്ന കാര്യങ്ങൾ ചെയ്യൂ..." എന്ന സന്ദേശമാണ് റിമി പങ്ക് വച്ചിരിക്കുന്നത്. റിമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോലെ വാക്കുകളും വൈറലാവുകയാണ്. എന്ത് കൊണ്ടാണ് റിമി ഇങ്ങനെയൊരു പോസ്റ്റ് എഴുതിയതെന്ന കാര്യത്തെ കുറിച്ച് കൂടുതൽ വ്യക്തതയില്ല. ഇൻസ്റ്റഗ്രാമിൽ സജീവമായി പോസ്റ്റുകൾ ഇടാറുള്ള റിമി സ്ഥിരമായി തന്റെ ഫോട്ടോസ് പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗൺ നാളുകളിലാണ് ഇൻസ്റ്റയുടെ കമന്റ് ബോക്സ് റിമി ഓണാക്കിയത്. ഇതോടെ കമന്റുകളുമായി ആരാധകരും എത്തി. ആരെയും ഒഴിവാക്കാതെ എല്ലാവർക്കും റിമി മറുപടി കൊടുക്കാറുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.