കോന്നി :പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. പത്തനംതിട്ട വൈക്കത്ത് വടക്കേതിൽ രാജേഷ് ജയൻ (28) ആണ് റിമാൻഡിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രമാടം പന്നിക്കണ്ടത്തിലാണ് സംഭവം. വിവാഹിതനായ രാജേഷിന്റെ പ്രണയ അഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഫോൺ എടുക്കാത്തതിൽ പ്രകോപിതനായ രാജേഷ് സന്ധ്യയോടെ ഇവരുടെ വീട്ടിലെത്തി.ഇതിനെ വീട്ടുകാർ ചോദ്യംചെയ്തതോടെ വാക്കേറ്റമായി. ഇവിടെ നിന്ന് മടങ്ങിയ രാജേഷ് പെട്രോളുമായി തിരിച്ചെത്തി പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുമെന്ന് ഭീഷണി മുഴക്കി. പരിഭ്രാന്തരായ വീട്ടുകാർ ബഹളം വച്ചതോടെ ഇയാൾ മടങ്ങിപ്പോയി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പത്തനംതിട്ടയിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്തത്.